“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.”

How well do you know the Bible?

This 10000+ question Malayalam Bible quiz draws from both the Old Testament and the New Testament and covers a wide range of themes. You won’t need to remember any arcane Bible facts to answer these multiple-choice questions. This test will measure your biblical literacy, or how well you comprehend and know the Bible.

The Bible Quiz is published from Genesis to Revelation with the aim of moulding a generation of Bible scholars. We publish A to Z questions absolutely free.

– Seed Ministries

Mission

ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള പുസ്തകത്തില്‍ നിന്നും എല്ലാപുസ്തകങ്ങളില്‍ നിന്നും ഓരോ അദ്ധ്യായങ്ങള്‍ ആധാരമാക്കി ബൈബിള്‍ ക്വിസ്സ് ചോദ്യ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രാരംഭമായ് പുതിയ നിയമ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. പഴയ നിയമ പുസ്തകങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ വരും ദിനങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Vison

ദൈവ വചന അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും സൌജന്യമായ് വിവിധ ഭാഷകളില്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ ചെയ്യുന്നു. അത്തിന്‍റെ ഭാഗമായ് ഇംഗ്ലീഷിലും, മലയാളത്തിലും, തമിഴിലും, ഹിന്ദിയിലുമുള്ള ബൈബിള്‍ ക്വിസ്സ് മൊബൈല്‍ ആപ്ലിക്കേഷന്‍ Playstor – റില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷകളായ തെലുങ്ക്, കന്നഡ etc. ഭാഷകളിലുള്ള പ്രസിദ്ധീകരങ്ങളുടെ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. കൂടാതെ മലയാളത്തില്‍ ആദ്യമായ് ബൈബിള്‍ ഡിക്ഷ്ണറി മൊബൈല്‍ ആപ്ലികേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ദൈവരാജ്യ വ്യാപ്തിക്കായും, നിങ്ങള്‍ക്ക് ഇത് അനുഗ്രഹമായ് തീരും എന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

Our Aim

വചന പരിജ്ഞാനമുള്ള ഒരുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും ഞങ്ങളുടെ വിവിധ ആത്മീയ പ്രസിദ്ധീകരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അനവധി പ്രോഗ്രാമുകള്‍ ഞങ്ങള്‍ ചെയ്യുന്നു. അത്തിന്‍റെ ഒരു ഭാഗമായാണ് ബൈബിള്‍ ക്വിസ്സ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിലും 20,000 ല്‍ അധികം ചോദ്യ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ, അതിനായുള്ള ശ്രമങ്ങള്‍ ചെയ്തുവരുന്നു. ഓരോ ദിവസവും ഞങ്ങളുടെ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും കൂടുതല്‍ ചോദ്യങ്ങള്‍ അപ്പ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു